വിദ്യാതരംഗം പദ്ധതിയുടെ അതിരപ്പിള്ളി ഡിവിഷനിലെ ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന് നടക്കും. ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത മലയോരമേഖലകളിൽ സുഗമമായ ഇൻറർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കാൻ ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പാക്കുന്നതാണ് പദ്ധതി.
വാച്ച് മരം കമ്മ്യൂണിറ്റി ഹാളിൽ ഉച്ചയ്ക്ക് നാലിന് പട്ടികജാതി പട്ടികവർഗ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സതീഷ് കുമാർ കെ ജോസഫ് എംഎൽഎ ചടങ്ങിൽ മുഖ്യാതിഥിയാകും.