മാന്‍ കാന്‍കോറിന് സിഐഐ ബഹുമതി

0

ആഗോള സ്‌പൈസ് എക്‌സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളില്‍ ഒന്നായ മാന്‍ കാന്‍കോറിന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിൻ്റെ (സിഐഐ) ബഹുമതി. പരിസ്ഥിതി, ആരോഗ്യം, സുരക്ഷ (ഇഎച്ച്എസ്) എന്നീ വിഭാഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനാണ് ബഹുമതി.

ദേശീയ തലത്തില്‍ സിഐഐ നടത്തിയ മത്സരത്തിലാണ് കൊച്ചി ആസ്ഥാനമായ മാന്‍ കാന്‍കോര്‍ സ്വര്‍ണം കരസ്ഥമാക്കിയത്. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴില്‍ സാഹചര്യം സൃഷ്ടിക്കുന്നതിലുള്ള പ്രതിബദ്ധതയാണ് കമ്പനി മത്സരത്തില്‍ ഉയര്‍ത്തിക്കാട്ടിയത്. ജീവനക്കാര്‍, ഉപഭോക്താക്കള്‍ തുടങ്ങി കമ്പനിയുമായി ബന്ധപ്പെട്ട എല്ലാവരുമായി സഹകരിച്ചാണ് കമ്പനി ഇത് കൈവരിച്ചതെന്ന് മാന്‍ കാന്‍കോര്‍ സിഇഒയും ഡയറക്ടറുമായ ജീമോന്‍ കോര പറഞ്ഞു.

ഓണ്‍ലൈനില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ മാന്‍ കാന്‍കോര്‍ വൈസ് പ്രസിഡൻ്റ്- ഓപ്പറേഷന്‍സ് മാത്യു വര്‍ഗീസ്, അസോസിയേറ്റ് ഹെഡ്- ഓപ്പറേഷന്‍സ് ജയമോഹനന്‍ സി, അസോസിയേറ്റ് ഹെഡ്- ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി ആന്‍ഡ് ഐആര്‍ ജോ ജോര്‍ജ്, ടീം ലീഡര്‍ -പ്രൊഡക്ഷന്‍ ഗബ്രിയേല്‍ ആനന്ദ് പോള്‍, സീനിയര്‍ അസോസിയേറ്റ്- എച്ച്എസ്ഇ മുഹമ്മദ് റഫീഖ് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.