ലൈബ്രറി സയന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

0

പി.എസ്.സി അംഗീകരിച്ച കോഴ്‌സായ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ വരടിയം ടെക്‌നിക്കല്‍ ഹയര്‍ സെക്കൻ്ററി സ്‌കൂളില്‍ പാര്‍ട്ട് ടൈം ആയാണ് കോഴ്സ് നടത്തുന്നത്. ലൈബ്രേറിയന്‍ ഗ്രേഡ് ഫോര്‍ എന്ന തസ്തികയില്‍ ജോലിക്ക് അപേക്ഷിക്കാന്‍ ഈ കോഴ്സ് പാസായാൽ മതി.

യോഗ്യത : പത്താം ക്‌സാസ് പാസ്സ്, ക്ലാസുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം അവധി ദിവസങ്ങളില്‍ മാത്രം – എസ്.സി / എസ്.ടി /ഒ.ഇ.സി വിഭാഗത്തിലുള്ളവര്‍ക്ക് ഫീസ് വേണ്ട. പ്രവേശനം ആഗ്രഹിക്കുന്നവര്‍ താഴെ തന്നിട്ടുള്ള ഗൂഗിള്‍ ഫോം ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. forms.gle/7cZd4w6f6gxpD2bw5. ഫോണ്‍ : 8547005022, 0487 2214773. ഇ-മെയില്‍ : thssvaradium.ihrd@gmail.com