HomeKeralaപി എസ് സി പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

പി എസ് സി പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

തൃശൂർ ജില്ലയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്ന പരീക്ഷകളുടെ സെൻ്ററുകളിൽ മാറ്റമുള്ളതായി പിഎസ് സി അറിയിച്ചു.

വ്യാഴാഴ്ച (2021 ജൂലായ് 29) നടക്കാനിരുന്ന മൃഗസംരക്ഷണ വകുപ്പിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2/പൗൾട്രി അസിസ്റ്റൻ്റ് / മിൽക്ക് റെക്കോർഡർ / സ്റ്റോർ കീപ്പർ / എന്യുമറേറ്റർ (നേരിട്ടുള്ള നിയമനം) കാറ്റഗറി നമ്പർ  (535/2019), (കാറ്റഗറി നമ്പർ. 536/2019) ( വകുപ്പ് ബൈ ട്രാൻസ്ഫർ ), (കാറ്റഗറി നമ്പർ 185/2020) (ഓപ്പൺ) ( എൻ സി എ ഹിന്ദു നാടാർ തൃശൂർ), (കാറ്റഗറി നമ്പർ 252/2020) (സ്പെഷൽ റിക്രൂട്ട്മെൻറ് എസ് സി, എസ്ടി) ആൻ്റ് ചിക്ക് സെക്സർ (കാറ്റഗറി നമ്പർ. 102/2019) തസ്തികകളുടെ ഒ എം ആർ പരീക്ഷ സെൻ്ററുകളിൽ മാറ്റമുണ്ട്.

തൃശൂർ ജില്ലയിലെ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ (സെന്റർ നമ്പർ : 1021) പരീക്ഷാ കേന്ദ്രമായി ലഭിച്ച രജിസ്റ്റർ നമ്പർ 104306 മുതൽ 104505 വരെയുള്ള ഉദ്യോഗാർത്ഥികൾ പ്രസ്തുത ഹാൾ ടിക്കറ്റുമായി തൃശൂർ വിവേകോദയം ജി എച്ച് എസ് എന്ന പരീക്ഷാകേന്ദ്രത്തിൽ വന്നു പരീക്ഷ എഴുതണമെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഇത് സംബന്ധിച്ച പ്രൊഫൈൽ മെസേജും എസ് എംഎസും നൽകിയിട്ടുണ്ടെന്നും ഓഫീസർ അറിയിച്ചു.

2021 ജൂലായ് 30 ന് നടക്കുന്ന ജൂനിയർ ഇൻസ്ട്രക്ടർ (വെൽഡർ) കാറ്റഗറി നമ്പർ 164/2018, 310/2019 ) പരീക്ഷക്ക് തൃശൂർ ജില്ലയിലെ തൃശൂർ ഗവണ്മെന്റ് മോഡൽ ബോയ്സ് ഹയർസെക്കന്ററി സ്കൂൾ (സെന്റർ നമ്പർ :1023 ) പരീക്ഷാകേന്ദ്രമായി
ലഭിച്ച രജിസ്റ്റർ നമ്പർ 104649 മുതൽ 104848 വരെയുള്ള ഉദ്യോഗാർത്ഥികളുടെ പരീക്ഷാ കേന്ദ്രത്തിൽ മാറ്റമുണ്ട്. പ്രസ്തുത ഹാൾ ടിക്കറ്റുമായി തൃശൂർ വിവേകോദയം ഗേൾസ് ഹൈസ്കൂൾ പരീക്ഷാ കേന്ദ്രത്തിലും, തൃശൂർ ഗവണ്മെന്റ് മോഡൽ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ (സെന്റർ നമ്പർ: 1024 ) പരീക്ഷാകേന്ദ്രമായി ലഭിച്ച രജിസ്റ്റർ നമ്പർ 104849 മുതൽ 105048 വരെയുള്ള ഉദ്യോഗാർത്ഥികൾ പ്രസ്തുത ഹാൾ  ടിക്കറ്റുമായി തൃശൂർ ഹോളിഫാമിലി ജി എച്ച് എസ് എന്ന പരീക്ഷാ കേന്ദ്രത്തിലും പരീക്ഷ എഴുതണം. ഉദ്യോഗാർത്ഥികൾക്ക് ഇതു സംബന്ധിച്ച് പ്രൊഫൈൽ മെസേജും എസ് എം എസും നൽകിയിട്ടുണ്ടെന്ന് പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.

Most Popular

Recent Comments