HomeKeralaസിപിഎം ബാങ്ക് തട്ടിപ്പ്, വെള്ളൂരിലെ നിക്ഷേപകരുടെ ദുരിതം തീരുന്നില്ല

സിപിഎം ബാങ്ക് തട്ടിപ്പ്, വെള്ളൂരിലെ നിക്ഷേപകരുടെ ദുരിതം തീരുന്നില്ല

സിപിഎം സഹകരണ ബാങ്ക് തട്ടിപ്പ് തുടര്‍ക്കഥയാകുന്നു. തൃശൂരിലെ ബാങ്കുകളിലെ കോടികളുടെ വെട്ടിപ്പ് അടുത്തിടെ പുറത്തായിരുന്നു. ഇപ്പോള്‍ കോട്ടയം വെള്ളൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ ദുരിതങ്ങളാണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

മൂന്ന് പതീറ്റാണ്ടായി സിപിഎം നിയന്ത്രണത്തിലുള്ള ഭരണ സമിതിയാണ് വെള്ളൂര്‍ സഹകരണ ബാങ്ക് ഭരിക്കുന്നത്. 1998 മുതല്‍ 2018 വരെയായി ഇവിടുത്തെ ഭരണ സമിതി തട്ടിയത് നിക്ഷേപകരുടെ 44 കോടിയിലധികം രൂപയാണ്. എന്നാല്‍ പണം ഇതുവരെ നിക്ഷേപകര്‍ക്ക് തിരിച്ചു കിട്ടിയിട്ടില്ല.

ഭരണ സമിതിക്കെതിരെ നടപടി എടുക്കണമെന്ന് സഹകരണ രജിസ്ട്രാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും അതെല്ലാം തടഞ്ഞു. വിജിലന്‍സ് അന്വേഷണം ആരംഭിച്ചെങ്കിലും അതും പാതി വഴിയില്‍ നിര്‍ത്തിച്ചു. 2018 വരെയുള്ള വെട്ടിപ്പിനെ തുടര്‍ന്നാണ് 102 കോടി രൂപയുടെ മൂലധനം ഉണ്ടായിരുന്ന ബാങ്ക് നഷ്ടത്തിലായത്.

ജീവനക്കാരും ബന്ധുക്കളും ഭരണ സമിതിയംഗങ്ങളും പാര്‍ടിക്കാരുമെല്ലാം ബാങ്കിൻ്റെ പണം യഥേഷ്ടം കൈക്കലാക്കി. വായ്പകള്‍ക്ക് പലതിനും ഈടുപോലും ഇല്ലായിരുന്നു. 229 പേര്‍ക്കെതിരെ നടപടി എടുക്കാനും അവരില്‍ നിന്ന് ബാങ്കിൻ്റെ നഷ്ടം ഈടാക്കാനും ഉത്തരവ് ഉണ്ടെങ്കിലും ഒന്നും സംഭവിച്ചില്ല. ഇപ്പോള്‍ കോവിഡിൻ്റെ പേര് പറഞ്ഞും അന്വേഷണം മരവിപ്പിക്കുന്നു. ഇതോടെ പണം തട്ടിയ സിപിഎം നേതാക്കളും ബന്ധുക്കളും സുഖമായി ജീവിക്കുന്നു. മക്കളുടെ കല്യാണത്തിനും പഠിപ്പിനും ഒക്കെയായി പണം നിക്ഷേപിച്ചവര്‍ പെരുവഴിയിലായി.

Most Popular

Recent Comments