അതിര്‍ത്തി തര്‍ക്കം രൂക്ഷമായതിന് പിന്നാലെ അസം – മിസോറാം സംസ്ഥാനങ്ങളിലെ പൊലീസുകാര്‍ ഏറ്റുമുട്ടി. അസം പൊലീസിലെ ആറ് പേര്‍ കൊല്ലപ്പെട്ടു. നിരവധി നാട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്തിയിരുന്നു. മിസോറാം അതിര്‍ത്തിയിലെ നിര്‍മ്മാണങ്ങള്‍ അസം സര്‍ക്കാര്‍ പൊളിച്ചു നീക്കിയതിനെ തുടര്‍ന്നാണ് തര്‍ക്കം രൂക്ഷമായത്.