യെദ്യൂരപ്പ ഇന്ന് രാജിവെക്കും

0

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഇന്ന് രാജിവെക്കും. ഉച്ചക്ക് ശേഷം രാജിവെക്കുമെന്നാണ് സൂചന. വൈകീട്ട് ഗവര്‍ണറെ കാണും.

ഇന്ന് ഉച്ചഭക്ഷണത്തിന് ശേഷം എന്ന് യെദ്യൂരപ്പ പറഞ്ഞതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കണ്ണീരോടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ പറഞ്ഞായിരുന്നു രാജി പ്രഖ്യാപനം.

വാജ്‌പേയ് പ്രധാനമന്ത്രി ആയപ്പോള്‍ തന്നോട് കേന്ദ്ര മന്ത്രിസഭയില്‍ ചേരാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ എന്നും കര്‍ണാടകയില്‍ തന്നെ ആയിരിക്കും എന്നാണ് മറുപടി പറഞ്ഞത്. കഴിഞ്ഞ രണ്ടുവര്‍ഷം അഗ്നി പരീക്ഷയായിരുന്നു. കോവിഡ് പോലുള്ള പ്രതിസന്ധികളെ ശക്തമായി നേരിടാനായി എന്നും 78 കാരനായ യെദ്യൂരപ്പ പറഞ്ഞു.