HomeKeralaപീച്ചി ഡാം തുറക്കാന്‍ സാധ്യത. ആദ്യ മുന്നറിയിപ്പ് നല്‍കി

പീച്ചി ഡാം തുറക്കാന്‍ സാധ്യത. ആദ്യ മുന്നറിയിപ്പ് നല്‍കി

പീച്ചി ഡാം റിസര്‍വോയറില്‍ ജലവിതാനം 76.44 മീറ്ററില്‍ എത്തിയതിനാല്‍, ഡാമിൻ്റെ നാല് ഷട്ടറുകള്‍ നാളെ ചൊവ്വാഴ്ച (ജൂലൈ 27) തുറന്നേക്കും.  രാവിലെ 10ന് രണ്ട് ഇഞ്ച് വീതം തുറക്കാനാണ് സാധ്യത. പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഡാമിലേക്ക് ഇപ്പോള്‍ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നുണ്ട്. റിസര്‍വോയറിലേക്ക് വരുന്ന ജലവിതാനം കണക്കിലെടുത്ത് ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് അപ്പര്‍ റൂള്‍ കര്‍വിൻ്റെ (76.65 മീറ്റര്‍) ജലവിതാനത്തെ മറികടക്കാന്‍ സാധ്യതയുള്ളതിനാലാണ് ഷട്ടറുകള്‍ തുറക്കുക.

Most Popular

Recent Comments