സിപിഎം സഹകരണ ബാങ്ക് വെട്ടിപ്പ് വീണ്ടും

0

സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ മുഴുവന്‍ വെട്ടിപ്പാണെന്ന ആരോപണങ്ങള്‍ ശരിവെക്കും വിധം തെളിവുകള്‍ പുറത്ത്. സിപിഎം ഭരിക്കുന്ന ഒരു ബാങ്കിലെ കൂടി വെട്ടിപ്പ് പുറത്തുവന്നു.

കരുവന്നൂര്‍ ബാങ്കിലെ 300 കോടി രൂപയോളം വരുന്ന കൊള്ളക്ക് പിറകെയാണ് തൃശൂരില്‍ നിന്ന് തന്നെ വീണ്ടും തെളിവുകള്‍ വരുന്നത്. സിപിഎം ഭരിക്കുന്ന തൃശൂര്‍ മൂസ്‌പെറ്റ് സഹകരണ ബാങ്കിലാണ് ക്രമക്കേട് കണ്ടെത്തിയത്. സഹകരണ രജിസ്ട്രാര്‍ ആണ് കോടികളുടെ വെട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്.

13 കോടി രൂപ നഷ്ടത്തിലാണ് ബാങ്ക് എന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രവര്‍ത്തന പരിധിക്ക് പുറത്ത് വായ്പ നല്‍കല്‍, വലിയ തുക മതിയായ രേഖകള്‍ ഇല്ലാതെ അനുവദിക്കല്‍ തുടങ്ങിയ നിയമരഹിത ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഭരണ സമിതി അംഗങ്ങളും ബന്ധുക്കളും ചേര്‍ന്നാണ് വായ്പ തരപ്പെടുത്തിയത്. ഭൂമി വില ഉയര്‍ത്തികാട്ടിയും തട്ടിപ്പ് നടത്തി.

ഈ ബാങ്കിലെ ക്രമക്കേടും സിപിഎമ്മിന് അറിയാമായിരുന്നു എന്ന വിവരം പുറത്ത് വന്നിട്ടുണ്ട്. ഇതേ കുറിച്ച് പി കെ ബിജു, പി കെ ഷാജന്‍ എന്നിവര്‍ അന്വേഷണം നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിലും കരുവന്നൂരിലെ പോലെ സിപിഎം നടപടി എടുത്തില്ല.