ഒടുവില്‍ അത് സംഭവിച്ചു. വിവാദങ്ങള്‍ക്ക് തെരുവിലെ തമ്മിലടിക്കും ശേഷം ഐഎന്‍എല്‍ പിളര്‍ന്നു. ഇന്ന് കൊച്ചിയില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ തല്ലിയിരുന്നു. ഇതിന് പിന്നാലെയാണ് പിളര്‍പ്പ്.
സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ വഹാബ് അറിയിച്ചു. ഇതിന് പകരമായി പ്രസിഡണ്ട് അബ്ദുല്‍ വഹാബിനെ പാര്‍ടിയില്‍ നിന്ന് പുറത്താക്കിയതായി കാസിം ഇരിക്കൂര്‍ അറിയിച്ചു. ദേശീയ പ്രസിഡണ്ടിന്റെ തീരുമാനമാണിതെന്നും കാസിം പറഞ്ഞു.
ആദ്യമായി മന്ത്രിസ്ഥാനം ലഭിച്ചതിന് പിന്നാലെയാണ് ഐഎന്‍എല്ലില്‍ തര്‍ക്കം രൂക്ഷമായത്. നേരത്തെ പാര്‍ടിയില്‍ ലയിച്ച പിടിഎ റഹീം വിഭാഗം ഇതിനിടയില്‍ വിട്ടു പോയിരുന്നു.