കലക്ട്രേറ്റിനെ എല്ലാ താലൂക്കോഫീസുകളുമായി ബന്ധിപ്പിക്കുന്ന വയർലെസ് സംവിധാനം വാർത്താസമ്മേളനത്തിൽ തൃശൂർ കലക്ടർ എസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ തന്നെ ആദ്യമായി തൃശൂരിലാണ് ഈ സംവിധാനം നിലവിൽ വരുന്നത്.
മറ്റെല്ലാ ആശയവിനിമയ ഉപാധികളും പ്രവർത്തനരഹിതമായാലും റേഡിയോ ഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്ന വയർലെസ് കണക്റ്റിവിറ്റി ഉപയോഗിച്ച് താലൂക്കുകളുമായി കലക്ടറേറ്റിന് ബന്ധപ്പെടാൻ കഴിയും. താലൂക്കുകളുമായി വയർലെസ് ഡിവൈസിലൂടെ ആശയവിനിമയം നടത്തിയാണ് കലക്ടർ
ഈ സംവിധാനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്.
ഡിസാസ്റ്റർ മാനേജ്മെൻ്റ് ഡെപ്യൂട്ടി കലക്ടർ ഐ ജെ മധുസൂദനൻ, ഹുസൂർ ശിരസ്തദാർ കെ ജി പ്രാൺസിങ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി.