ആയുര്‍വേദ ആചാര്യന്‍ പി കെ വാര്യര്‍ അന്തരിച്ചു

0

മലയാളത്തിൻ്റെ സ്വകാര്യ അഹങ്കാരവും ആയര്‍വേദ കുലപതിയുമായ പി കെ വാര്യര്‍ അന്തരിച്ചു. 100 വയസ്സായിരുന്നു. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിൻ്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചത്.

കോട്ടയ്ക്കല്‍ ആറ്യവൈദ്യശാല ട്രസ്റ്റിയായ അദ്ദേഹത്തിന് രാജ്യം പത്മശ്രീ, പത്മഭൂഷന്‍ നല്‍കി ആദരിച്ചിട്ടുണ്ട്. സ്വാതന്ത്യ സമര സേനാനി കൂടിയായിരുന്നു. പഠനം ഉപേക്ഷിച്ചാണ് അദ്ദേഹം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തത്.

മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ 1921 ജൂണ്‍ അഞ്ചിനാണ് പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാരിയര്‍ ജനിച്ചത്. കോട്ടയ്ക്കല്‍ രാജാസ് സ്‌കൂളില്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീടാണ് ആയുര്‍വേദ പഠനത്തിലേക്ക് പോകുന്നത്. വൈദ്യരത്‌നം പി എസ് വാരിയര്‍ ആയുര്‍വേദ കോളേജിലാണ് വൈദ്യ പഠനം.