ഓണ്‍ലൈന്‍ പഠനത്തിന് നിവൃത്തിയില്ലാത്ത നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്ത് തൃശൂര്‍ പുറ്റേക്കര സെൻ്റ് ജോര്‍ജസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. 25 സ്മാര്‍ട്ട് ഫോണുകളാണ് നല്‍കിയത്. സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ ഫോണുകള്‍ വിതരണം ചെയ്തു.
അധ്യാപകരുടേയും വിരമിച്ച അധ്യാപകരുടേയും സഹായത്തോടെയാണ് ഇതിനായുള്ള ഫണ്ട് സ്വരൂപിച്ചത്. മാനേജ്‌മെന്റ് പ്രതിനിധി സാജോ ജോര്‍ജ് നേതൃത്വം നല്‍കി. നേരത്തേയും സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഫോണുകള്‍ നല്‍കിയിരുന്നു.
കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ഉഷാദേവി അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എം ലെനിന്‍ മുഖ്യ പ്രഭാഷണം നടത്തി. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിന്‍ഡി ഷിജു, മാനേജര്‍ എം ഫ്രാന്‍സിസ് ജോര്‍ജ്, പി ആര്‍ ശ്രീനിവാസന്‍, പ്രിന്‍സിപ്പല്‍ ബിനു ടി പനക്കല്‍, പ്രധാനാധ്യാപിക ജയലത കെ ഇഗ്‌നേഷ്യസ് , പിടിഎ പ്രസിഡൻ്റ് പി ഡി ജോസഫ്, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രസിഡൻ്റ് സി പി ജോസ്, സ്റ്റാഫ് സെക്രട്ടറി ഇ എസ് ബീന റാണി എന്നിവര്‍ സംസാരിച്ചു.