HomeKeralaകേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കേന്ദ്രസംഘം

കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കേന്ദ്രസംഘം

കേരളത്തിന്റെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനം തൃപ്തികരമെന്ന് കേന്ദ്രസംഘം. സംസ്ഥാനത്ത് കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സംഘം സ്ഥിതിഗതികള്‍ അറിയാനായി സന്ദര്‍ശനം നടത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായിരുന്നു സംഘമെത്തിയത്. സ്ഥിതിഗതികള്‍ വിലയിരുത്താനായി രാവിലെ തന്നെ സംഘം ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങളിലും, വാക്‌സിനേഷന്‍ നല്‍കുന്നതിലും കേന്ദ്രസംഘം തൃപ്തരാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.

അതിനിടെ, ജൂലൈ മാസത്തേക്ക് 90 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി എത്തിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ കൂടുതല്‍ പേരിലേക്ക് അതിവേഗം വാക്‌സിനേഷന്‍ വ്യാപിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാനം. സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിനേഷന്‍ നടത്തുന്നതിനായി അടിസ്ഥാന സൗകര്യവും ജീവനക്കാരുമുണ്ടെന്നും അതുകൊണ്ടാണ് കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ടതെന്നും മന്ത്രി വിശദീകരിച്ചു. സംസ്ഥാനത്ത് രണ്ടാം തരംഗം തുടരുകയാണ്. വീടുകളില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിനാല്‍ അതീവ ജാഗ്രത വേണമെന്നും വീടുകള്‍ കേന്ദ്രീകരിച്ച് രോഗവ്യാപനം വര്‍ധിക്കുകയാണെന്നും ജനം ജാഗ്രത പാലിച്ചില്ലെങ്കില്‍ സ്ഥിതി വഷളാകുന്ന സാഹചര്യത്തിലെത്തുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

Most Popular

Recent Comments