3500 കോടി രൂപയുടെ നിക്ഷേപ പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കിറ്റെക്‌സ് സംഘം വെള്ളിയാഴ്ച തെലുങ്കാനയിലേക്ക് പോകും. തെലുങ്കാന സര്‍ക്കാര്‍ അയക്കുന്ന സ്വകാര്യ ജെറ്റ് വിമാനത്തിലാകും സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം പോകുന്നത്.
തെലുങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവുവിന്റെ നേരിട്ടുള്ള ക്ഷണപ്രകാരമാണ് പോകുന്നതെന്ന് സാബു ജോര്‍ജ് പറഞ്ഞു. കൂട്ടികൊണ്ടു പോകാനായി തെലുങ്കാന സര്‍ക്കാരിന്റെ പ്രതിനിധി വെള്ളിയാഴ്ച കൊച്ചിയില്‍ എത്തും. കേരളം വ്യവസായ സൗഹൃദം അല്ല എന്ന് പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായത്തിനായി മികച്ച സൗകര്യങ്ങളാണ് തെലുങ്കാന അടക്കമുള്ള സംസ്ഥാനങ്ങള്‍ വാഗ്ദാനം നല്‍കിയിരുന്നത്. വ്യവസായ മന്ത്രി രാമ റാവുവും മറ്റ് തെലുങ്കാന ഉദ്യോഗസ്ഥരും ഫോണില്‍ സാബു ജോര്‍ജുമായി സംസാരിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായാണ് തെലുങ്കാനയിലേക്ക് ക്ഷണിച്ചത്.