സംസ്ഥാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷ മാറ്റിയേക്കും

0

സംസ്ഥാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷ മാറ്റാന്‍ സാധ്യത. ഐഐടി, ജെഇഇ പരീക്ഷകള്‍ അതേ ദിവസം നടക്കുന്നതിനാലാണ് പരീക്ഷകള്‍ മാറ്റിവെക്കുന്നത്. ഈ മാസം 24ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷകളാണ് മാറ്റിവെക്കാന്‍ ആലോചിക്കുന്നത്. അന്തിമ തീരുമാനം ഉടനെടുക്കുമെന്ന് എന്‍ട്രന്‍സ് കമ്മീഷണറേറ്റ് അറിയിച്ചു.

ജൂലൈ 11ന് തീരുമാനിച്ചിരുന്ന പരീക്ഷ കൊവിഡ് വ്യാപനം കണക്കിലെടുത്ത് 24ലേക്ക് നീട്ടിവെക്കുകയായിരുന്നു. ഒന്നര ലക്ഷത്തോളം പേരാണ് ഇത്തവണ പരീക്ഷക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്തത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് മാറ്റിവെക്കാനുള്ള ആലോചന. അതിനിടെ, ജെഇഇ മെയിന്‍ പരീക്ഷയുടെ മൂന്നാം സെഷന്‍ ജൂലൈ 20 മുതല്‍ 25 വരെയും നാലാം സെഷന്‍ 27 മുതല്‍ ആഗസ്റ്റ് 2 വരെയുമാണ് നടക്കുക.