രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ച; അഞ്ച് കൊടുവള്ളി സ്വദേശികള്‍ അറസ്റ്റില്‍

0

കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച കേസില്‍ 5 കൊടുവള്ളി സ്വദേശികള്‍ കൂടി അറസ്റ്റിലായി. രാമനാട്ടുകര അപകടമുണ്ടായ ദിവസം കരിപ്പൂരില്‍ എത്തിയ സംഘമാണ് അറസ്റ്റിലായത്. റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിലായത്.

കൊടുവള്ളി സ്വദേശികളായ റിയാസ്, ബഷീര്‍, മുഹമ്മദ് ഫാസില്‍, ഷംസുദ്ദീന്‍, മുഹമ്മദ് ഫയാസ് എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. റിയാസിന് സൂഫിയാനുമായും വിദേശത്തുനിന്ന് സ്വര്‍ണം കടത്തുന്നവരുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു.

അതിനിടെ സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ ഷിഹാബും ഹിജാസും അപകടമുണ്ടായ ദിവസം കരിപ്പൂരിലെത്തിയ ഒരു കാരിയറെ തട്ടിക്കൊണ്ടുപോയതായി വിവരം പുറത്തുവന്നു. കൊടുവള്ളി സംഘത്തെ നിയന്ത്രിച്ചിരുന്ന സൂഫിയാന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു തട്ടിക്കൊണ്ടുപോകല്‍. തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച എന്നിവയുള്‍പ്പടെ കേസുകള്‍ ചുമത്തിയാണ് കരിപ്പൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.