ഉത്തര്‍പ്രദേശ്, ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ഉഷ്ണ തരംഗ സാധ്യത

0

ഡല്‍ഹി, ഹരിയാന, ചണ്ഡീഗഡ്, തെക്കന്‍ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഉഷ്ണ തരംഗ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.

പാകിസ്താനില്‍ നിന്നും ഇന്ത്യയുടെ തെക്ക് പടിഞ്ഞാറന്‍ പ്രദേശത്തേക്ക് വീശിയടിക്കുന്ന കാറ്റ് മൂലമാണ് രാജ്യത്ത് രണ്ട് ദിവസത്തോളം നീണ്ട് നില്‍ക്കുന്ന ഉഷ്ണ തരംഗം ഉണ്ടാകുമെന്നാണ് സൂചന.

ജൂണ്‍ 20 വരെയുള്ള സമയത്താണ് രാജ്യ തലസ്ഥാനത്ത് സാധാരണയായി ഉഷ്ണ തരംഗം ഉണ്ടാകാറുള്ളത്. പ്രദേശങ്ങളിലെ ചൂട് കൂടുന്നത് കാരണം മഴ വൈകുമെന്ന സൂചനയാണ് നല്‍കുന്നതെന്ന് കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥര്‍ കുല്‍ദീപ് ശ്രീവാസ്തവ പറഞ്ഞു.

ചൊവ്വാഴ്ച ഡല്‍ഹി ഈ വര്‍ഷത്തെ ആദ്യത്തെ കടുത്ത താപതരംഗത്തിനാണ് സാക്ഷിയായത്. 43-44 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇപ്പോള്‍ രാജ്യ തലസ്ഥാനം അനുഭവിക്കുന്ന ചൂട്. ചിലയിടങ്ങളില്‍ ഉഷ്ണവാതം ഉണ്ടാകുന്നതായും സൂചനയുണ്ട്.