അനില്‍കാന്ത് ഡിജിപി

0

ലോക്‌നാഥ് ബെഹറയുടെ പിന്‍ഗാമിയായി അനില്‍കാന്തിനെ സംസ്ഥാന മന്ത്രിസഭ യോഗം തീരുമാനിച്ചു. ഡല്‍ഹി സ്വദേശിയാണ് അനില്‍കാന്ത്. എഡിജിപി തസ്തികയില്‍ നിന്ന് നേരിട്ട് ഡിജിപിയാകുന്നു എന്ന പ്രത്യേകതയും അനില്‍കാന്തിൻ്റെ നിയനത്തിന് ഉണ്ട്. ദളിത് വിഭാഗക്കാരനാകുന്ന ആദ്യ ഡിജിപിയാണ്.

എംഎ പൊളിറ്റിക്കല്‍ സയന്‍സ് ബിരുദധാരിയായ അനില്‍കാന്ത് 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഏഴ് മാസത്തെ സര്‍വീസ് ബാക്കിയുള്ളപ്പോഴാണ് പുതിയ നിയമനം. ഡിജിപി ആയതോടെ രണ്ട് വര്‍ഷം അധിക സര്‍വീസ് ലഭിക്കും. വിജിലന്‍സ് ഡയറക്ടര്‍, ഫയര്‍ഫോഴ്‌സ്-ജയില്‍ മേധാവി എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് ഡിജിപിയാകുന്നത്.