ഈ വര്‍ഷത്തെ എസ്എസ്എല്‍സി-ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഉണ്ടാകില്ല. കൊവിഡ് മൂലം കലാ-കായിക മത്സരങ്ങള്‍ അടക്കമുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സാഹചര്യത്തിലാണ് ഇത്.
വിദ്യാര്‍ത്ഥിയുടെ മുന്‍വര്‍ഷത്തെ സംസ്ഥാന തല മത്സരങ്ങളിലെ പ്രകടനത്തിന്റെ ശരാശരി നോക്കി ഗ്രേസ് മാര്‍ക്ക് നല്‍കാമെന്ന് എസ്‌സിഇആര്‍ടി ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചില്ല. എസ്എസ്എല്‍സി പരീക്ഷ മൂല്യനിര്‍ണയം ഇതിനോടകം തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു. ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലാത്തതിനാല്‍ഫലം ഉടന്‍ പ്രസിദ്ധീകരിക്കും.