വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഷ്ടിക്കപ്പെട്ട ഇതിഹാസ ചിത്രകാരന്‍ പാബ്ലോ പിക്കാസോയുടെ അപൂര്‍വ ചിത്രം കണ്ടെത്തി. ഏഥന്‍സ് നാഷണല്‍ ഗ്യാലറിയില്‍ നിന്ന് 9 വര്‍ഷം മുമ്പാണ് മോഷണം നടന്നത്. മോഷണത്തിലൂടെ നഷ്ടമായ വുമണ്‍സ് ഹെഡ് എന്ന ചിത്രമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
ഡച്ച് ചിത്രകാരനായ പീറ്റ് മൊന്‍ഡ്രൈനിന്റെ വിന്‍ഡ് മില്‍ എന്ന ചിത്രവും ഇതോടുകൂടി കണ്ടെടുത്തിട്ടുണ്ട്. 2012ല്‍ ഏഥന്‍സ് നാഷണല്‍ ഗ്യാലറിയില്‍ നിന്ന് 3 ചിത്രങ്ങളാണ് മോഷ്ടിച്ചത്. ചിത്രങ്ങള്‍ അവയുടെ ഫ്രെയിമുകളില്‍ നിന്ന് വേര്‍പ്പെടുത്തിയാണ് മേഷ്ടിച്ചത്. മൂന്നാമത്തെ ചിത്രം മോഷ്ടാക്കള്‍ ഉപേക്ഷിച്ച നിലയില്‍ പിന്നീട് കണ്ടെത്തുകയും ചെയ്തു.
വലിയ സുരക്ഷ സജ്ജീകരണങ്ങളും സുരക്ഷ ജീവനക്കാരും മ്യൂസിയത്തില്‍ ഉണ്ടായിരുന്നു. ഇവരെ മറികടന്ന് കേവലം 7 മിനിട്ട് കൊണ്ടാണ് മോഷ്ടാക്കള്‍ ചിത്രങ്ങളുമായി പോയത്. ആഗോള തലത്തില്‍ വന്‍ ശ്രദ്ധ പിടിച്ചുപറ്റിയ സംഭവങ്ങളിലൊന്നായിരുന്നു ഇത്. അന്വേഷണം പ്രഖ്യാപിച്ചുവെങ്കിലും മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ ചിത്രങങള്‍ രണ്ടും രാജ്യത്ത് തന്നെ ഉണ്ടെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായി മാസങ്ങള്‍ക്ക് മുമ്പ് ഗ്രീക്ക് പൊലീസ് വ്യക്തനമാക്കി.
പിക്കാസോ, തന്നെയാണ് 1948ല്‍ ചിത്രങ്ങള് മ്യസിയത്തിനായി സമ്മാനിച്ചത്. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരച്ച ചിത്രത്തില്‍ പിക്കാസോ തന്‌റെ ഒപ്പും രേഖപ്പെടുത്തി. നാസികള്‍ക്കെതിരായ ഗ്രീക്ക് ജനതയുടെ ബഹുമാന സൂചകമായാണ് താന്‍ ഈ ചിത്രം സമ്മാനിക്കുന്നതെന്നും പിക്കാസോ അന്ന് പറഞ്ഞിരുന്നു