സ്വര്‍ണക്കടത്ത് സംഘത്തില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിശദമാക്കുന്ന ശബ്ദസന്ദേശം പുറത്ത്. വാട്‌സ്ആപ്പ് ശബ്ദസന്ദേശം ആണ് പുറത്തായത്. സ്വര്‍ണം കടത്ത് സംഘത്തിന് സംരക്ഷണം കൊടുക്കുന്നത് കൊടി സുനിയും ഷാഫിയും ആണെന്നാണ് പറയുന്നത്. കൂടാതെ പാര്‍ടി ബന്ധവും വിശദീകരിക്കുന്നു.
കാരിയര്‍മാര്‍ക്ക് ഷാഫി സംരക്ഷണം നല്‍കും. പാര്‍ടിയുടെ സംരക്ഷണവും ഉറപ്പാക്കും. പിന്നീടും പ്രശ്‌നമുണ്ടായാല്‍ കൊടി സുനി ജയില്‍ നിന്ന് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തും.. തുടങ്ങിയവയാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്.
https://fb.watch/6qyoB2P1x7/