അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ബിഎസ്പി. നമുക്ക് യുപിയെ രക്ഷിക്കണം. നമുക്ക് സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും രക്ഷിക്കണം. നമുക്ക് ബിഎസ്പിയെ അധികാരത്തിലെത്തിക്കണം എന്നതാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പരസ്യവാചകം.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പാണ് പാര്‍ട്ടി ഉന്നമിടുന്നത്. ഇപ്പോള്‍ നടക്കുന്ന ജില്ല പഞ്ചായത്ത് അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് പാര്‍ട്ടി കണക്കിലെടുക്കുന്നില്ലെന്നും മായാവതി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ച് വില്‍ക്കുക, വാങ്ങുക എന്ന തത്വത്തിലാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് മായാവതി പറഞ്ഞു. മുന്‍ എസ്പി സര്‍ക്കാരിന്റെ അതേ നയമാണ് ഇക്കാര്യത്തില്‍ ബിജെപി സര്‍ക്കാരും പിന്തുടരുന്നത്. സ്വതന്ത്രമായ തെരഞ്ഞെടുപ്പല്ല നടക്കുന്നതെന്നും മായാവതി കുറ്റപ്പെടുത്തി.
ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് സമയവും ഊര്‍ജവും കളയുന്നതിന് പകരം ആ സമയം എല്ലാ വിഭാഗങ്ങള്‍ക്കുമിടയില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കണമെന്ന് മായാവതി പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.