സ്വര്‍ണക്കവര്‍ച്ച; അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍

0

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. ഉച്ചക്ക് ഒന്നര മുതല്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുമ്പ്, അറസ്റ്റിന് സാധ്യതയില്ലെന്നും അതുകൊണ്ട് തന്നെ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കുന്നില്ലെന്നും അര്‍ജുന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നു. അറസ്റ്റ് ഉണ്ടായല്‍ മറ്റ് കാര്യങ്ങള്‍ ചെയ്യുമെന്നും അഭിഭാഷകന്‍ പ്രതികരിച്ചിരുന്നു.

കസ്റ്റംസ് പ്രിവന്റീവ് ഓഫീസ് സൂപ്രണ്ട് വിവേകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പല ചോദ്യങ്ങള്‍ക്കും അര്‍ജുന്‍ ആയങ്കിക്ക് ഉത്തരം നല്‍കാനായില്ല. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എന്തിന് പോയെന്ന ചോദ്യത്തിന് മുഹമ്മദ് ഷഫീഖ് കടം വാങ്ങിയ പണം തിരികെ വാങ്ങാനാണെന്നായിരുന്നു മറുപടി നല്‍കിയത്. എന്നാല്‍, അതിന് മുമ്പ് നടന്ന വാട്‌സപ്പ് ചാറ്റ് ശേഖരിക്കാന്‍ കസ്റ്റംസിന് സാധിച്ചിരുന്നു.