സ്വന്തം പാര്‍ടി പ്രവര്‍ത്തകയെ പലതവണ ബലാത്സംഗം ചെയ്ത സിപിഎം നേതാക്കള്‍ അറസ്റ്റില്‍. വടകരയിലെ സിപിഎം നേതാക്കളായ ബാബുരാജ്, ലിജീഷ് എന്നിവരാണ് അറസ്റ്റിലായത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു യുവതിയെ ഇരുവരും ബലാത്സംഗം ചെയ്തുകൊണ്ടിരുന്നത്.
മുളിയേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ബാബുരാജ്, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായിരുന്നു ലിജീഷ്. മുളിയേരി ഈസ്റ്റ് ബ്രാഞ്ച് അംഗമായ സ്ത്രീയാണ് പരാതിക്കാരി. മൂന്ന് മാസമായി പ്രതികള്‍ ബലാത്സംഗം ചെയ്യുന്നുണ്ട്. വധഭീഷണി ഉള്ളതിനാല്‍ ആരോടും പറഞ്ഞില്ല. മാനസികമായി തകര്‍ന്ന യുവതിയോട് അടുത്ത ബന്ധുക്കള്‍ സംസാരിച്ചപ്പോഴാണ് കാര്യങ്ങള്‍ പുറത്തറിഞ്ഞത്.
പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം കോടതി രേഖപ്പെടുത്തിയിരുന്നു. കണ്ണൂരിലെ പാര്‍ടി ഗ്രാമങ്ങളില്‍ സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന ക്രൂരതകളുടെ ഒരു തെളിവ് മാത്രമാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്.