ട്വിറ്ററിന് കുരുക്കു മുറുകുന്നു: നിലപാട് കടുപ്പിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍

0

ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍ രംഗത്ത്. ട്വിറ്ററിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് കമ്മീഷന്‍ ഡല്‍ഹി പൊലീസിനോട് ആവര്‍ത്തിച്ചത്.

കുട്ടികളുടെ നഗ്നത ട്വിറ്റര്‍ വഴി പ്രചരിപ്പിക്കുന്നതിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. മൂന്ന് ദിവസത്തിനുള്ളില്‍ നടപടിയുണ്ടാകണം. വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഹാജരായി ഇക്കാര്യം അറിയിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സൈബര്‍ സെല്‍ ഡിസിപിക്ക് കമ്മീഷന്‍ സമന്‍സ് അയച്ചു.

കേസെടുക്കണമെന്ന് മുമ്പ് പല തവണ ആവശ്യപ്പെട്ടിട്ടും ഡല്‍ഹി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടായിരുന്നില്ല. ട്വിറ്റര്‍ തെറ്റായതും കുട്ടികളെ വഴി തെറ്റിക്കുന്നതുമാ. വിവരങ്ങള്‍ നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. ഐടി ഭേദഗതി നിയമം പാലിക്കുന്നതുവരെ കുട്ടികള്‍ക്ക് ട്വിറ്റര്‍ അക്കൗണ്ട് ലഭ്യമാക്കരുതെന്ന് കമ്മീഷന്‍ കേന്ദ്രത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.