രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ച കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയിലായി. പൊലീസ് അന്വേഷിക്കുന്ന സൂഫിയാന്റെ സഹോദരന്‍ ഫിജാസ് (28) ആണ് പിടിയിലായത്. കൊടുവള്ളി സംഘത്തിലെ അംഗമാണ് ഇയാളെന്നാണ് പൊലീസ് കണ്ടെത്തല്‍. ചെര്‍പ്പുളശ്ശേരി സംഘവുമായി കൊടുവള്ളി സംഘത്തെ ബന്ധപ്പെടുത്തിയത് ഇയാളാണെന്നും പൊലീസ് കരുതുന്നു.
രാമനാട്ടുകര സ്വര്‍ണക്കൊള്ളയുടെ മുഖ്യ ആസൂത്രകന്‍ കോഴിക്കോട് വാവാട് സ്വദേശിയായ സൂഫിയാനാണെന്നാണ് പൊലീസ് കരുതുന്നത്. മുമ്പ് സ്വര്‍ണക്കടത്ത് കേസില്‍ സൂഫിയാന്‍ ജയിലില്‍ കിടന്നിട്ടുണ്ട്. കോഫെപോസ പ്രതിയായിരുന്നു. സ്വര്‍ണക്കടത്തിനുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഇയാളായിരുന്നു. സഹോദരന്‍ പിടിയിലായതോടെ സൂഫിയാനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.