HomeIndiaകോര്‍പറേറ്റ് സംഭാവനകളില്‍ മുക്കാല്‍ പങ്കും ഒഴുകിയത് ബിജെപിയിലേക്ക്

കോര്‍പറേറ്റ് സംഭാവനകളില്‍ മുക്കാല്‍ പങ്കും ഒഴുകിയത് ബിജെപിയിലേക്ക്

രാജ്യത്ത് തെരഞ്ഞെടുപ്പ് ട്രസ്റ്റുകള്‍ വഴിയുള്ള സംഭാവനകളില്‍ സിംഹഭാഗവും ഒഴുകിയത് ബിജെപിയിലേക്ക്. കോര്‍പറേറ്റുകള്‍ നല്‍കുന്ന ട്രസ്റ്റ് സംഭാവനകളുടെ 76 ശതമാനവും ബിജെപിക്കാണ് ലഭിച്ചതെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘമായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍ഞ പുറത്തുവിട്ട കണക്കില്‍ പറയുന്നു. 276.45 കോടി രൂപയാണ് തെരഞ്ഞെടുപ്പ് ട്രസ്റ്റ് വഴിയുള്ള ബിജെപി സമ്പാദ്യം.

ഇന്ന് എഡിആര്‍ പുറത്തുവിട്ട കണക്കിലാണ് ബിജെപിക്ക് ലഭിച്ച വന്‍തോതിലുള്ള കോര്‍പറേറ്റ് സഹായം വെളിപ്പെടുത്തിയത്. 2019-20 സാമ്പത്തിക വര്‍ഷത്തിലെ മാത്രം കണക്കാണിത്. ബാക്കി 13 പാര്‍ട്ടികള്‍ക്ക് ഒന്നാകെ ലഭിച്ചത്83.46 കോടിയാണ്. അതായാത് 23 ശതമാനം മാത്രം. കോണ്‍ഗ്രസിന് 58 കോടി, ആം ആദ്മി പാര്‍ട്ടി 11.2 കോടി, സമാജ്വാദി പാര്‍ട്ടി 2 കോടി, ജനതാദള്‍ യുണൈറ്റഡ് 1.25 കോടി രൂപ എന്നിങ്ങനെയാണ് മറ്റു മുന്‍നിര പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭവാനത്തുക.

പ്രൂഡന്റ് ഇലക്ടോറല്‍ ട്രസ്റ്റ് ആണ് സംഭാവന നല്‍കുന്നവരില്‍ ബഹുദൂരം മുന്നിലുള്ളത്യ 217.75 കോടി രൂപയാണ് ട്രസ്റ്റ് വഴി സംഭാവനയായെത്തിയത്. ജന്‍കല്യാണ്‍ ഇലക്ടോറല്‍ ട്രസ്റ്റ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. 45.95 കോടി രൂപയാണ് ഇവരുടെ സംഭാവന. എബി ജനറല്‍ ഇലക്ടോറല്‍ ട്രസ്റ്റ് വഴിയെത്തിയത് 9 കോടി രൂപയാണ്. രാജ്യത്തെ ഏറ്റവും വലിയ ഇലക്ടോറല്‍ ട്രസ്റ്റായ പ്രൂഡിന്റെ ഭാരതി എയല്‍ടെല്‍ ലിമിറ്റഡ്, ഡിഎല്‍എഫ് ലിമിറ്റഡ്, എബില് ഇന്‍ഫ്ര പ്രൊജക്ട്‌സ് എന്നിവയാണ് ട്രസ്റ്റിനെ പിന്തുണക്കുന്ന പ്രധാന കോര്‍പറേറ്റുകള്‍. ജെഎസ്ഡബ്ല്യു എനര്‍ജി ലിമിറ്റഡാണ് ജന്‍കല്യാണിന്റെ പ്രധാന സ്രോതസ്.

സംഭാവനയില്‍ മുമ്പിലുള്ള കോര്‍പറേറ്റ് ഭീമന്‍ ജെഎസ്ഡബ്യു ആണ്. 39.10 കോടി രൂപയാണ് കമ്പനി മാത്രം നല്‍കിയത്. 30 കോടി രൂപയുമായി അപ്പോളോ ടയേഴ്‌സ് ലിമിറ്റഡ് പിന്നാലെ തന്നെയുണ്ട്. 25 കോടി രൂപ നല്‍കിയ ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡാണ് മൂന്നാം സ്ഥാനത്ത്.

കോര്‍പറേറ്റ് കമ്പനികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനകള്‍ സുതാര്യമാക്കാനായി രൂപീകരിച്ച സംവിധാനമാണ് ഇലക്ടോറല്‍ ട്രസ്റ്റ്. രാജ്യത്ത് നിയമപ്രകാരം 20,000 രൂപയാണ് പേരുവെളിപ്പെടുത്താതെ പാര്‍ട്ടികള്‍ക്ക് നല്‍കാവുന്ന പരമാവധി തുക. എന്നാല്‍ കമ്പനികള്‍ മുതല്‍ വ്യക്തികള്‍ വരെ ആര്‍ക്കും ട്രസ്റ്റ് വഴി എത്ര തുകയും പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാനും സാധിക്കും. വിദേശ കമ്പനികളുടേയും വ്യക്തികളുടേയും സംഭാവന തെരഞ്ഞെടുപ്പ് ട്രസ്റ്റിന് സ്വീകരിക്കാനാകില്ല. വിവിധ കോര്‍പറേറ്റുകള്‍ നല്‍കിയ സംഭാവനകള്‍ ട്രസ്റ്റ് നിശ്ചിത പാര്‍ട്ടികള്‍ക്ക് വിതരം ചെയ്യുന്നതാണ് രീതി.

Most Popular

Recent Comments