HomeKeralaഐഷ സുല്‍ത്താനക്ക് വീണ്ടും നോട്ടീസ്

ഐഷ സുല്‍ത്താനക്ക് വീണ്ടും നോട്ടീസ്

രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താനയെ ലക്ഷദ്വീപ് പൊലീസ് നാളെ വീണ്ടും ചോദ്യം ചെയ്യും. 8 മണിക്കൂര്‍ നീണ്ടു നിന് ചോദ്യം ചെയ്യലിന് ശേഷം ഇന്ന് ഐഷയെ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാളെ വീണ്ടും ഹാജരാകാന്‍ പറഞ്ഞിരിക്കുന്നത്. കവരത്തി പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് ഇന്ന് ചോദ്യം ചെയ്തത്.

ഐഷയെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. നേരത്തെ ഹൈക്കോടതി ഇവര്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

സേവ് ലക്ഷദ്വീപ് സമര്തതിന്റെ ഭാഗമായി നടത്തിയ ഒരു ടെലിവിഷന്‍ ചര്‍ച്ചയിലാണ് ബയോ വെപ്പണ്‍ എന്ന പരാമര്‍ശം അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഢ പട്ടേലിനെതിരെ ഐഷ നടത്തിയത്. ഇതിനെതിരെ ബിജെപി ലക്ഷദ്വീപ് അധ്യക്ഷന്‍ സി അബ്ദുള്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ഐഷക്കെതിരെ രാജ്യദ്യോഹക്കുറ്റം ചുമത്തി ലക്ഷദ്വീപ് പൊലീസ് കേസെടുത്തത്.

Most Popular

Recent Comments