പിണറായി പിന്‍വാങ്ങി, സുധാകരന് മറുപടിയില്ല

0

കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ പറഞ്ഞ കാര്യങ്ങളില്‍ മറുപടി പറയാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്ന് താന്‍ പ്രതികരിച്ച കാര്യങ്ങളില്‍ സുധാകരന്‍ മറുപടി പറഞ്ഞു.

വിവാദമായ സുധാകരൻ്റെ അഭിമുഖത്തില്‍ പറഞ്ഞത് അദ്ദേഹം പറഞ്ഞതല്ലെന്ന് പറഞ്ഞു കഴിഞ്ഞു. മക്കളെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച കാര്യം അറിഞ്ഞിട്ടും എന്തുകൊണ്ട് പൊലീസില്‍ പറഞ്ഞില്ല എന്ന ചോദ്യത്തോടും പിണറായി വിജയന്‍ പ്രതികരിച്ചില്ല. അത് സുധാകരന്‍ ചോദിച്ചത് താനും കേട്ടതാണെന്നായിരുന്നു മറുപടി. താന്‍ നേരത്തെയും ഒട്ടേറെ വിമര്‍ശനങ്ങള്‍ കേട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.