വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ടോക്ക്യോ ഒളിമ്പിക്‌സില്‍ നിന്നും റഫാല്‍ നദാല്‍ പിന്മാറി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇതിഹാസ താരം പിന്മാറ്റത്തെക്കുറിച്ച് പറഞ്ഞത്. ഈ മാസം 28നാണ് വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുക. അടുത്ത മാസം 23 മുതല്‍ ടോക്ക്യോ ഒളിമ്പിക്‌സും ആരംഭിക്കും.
ആരോഗ്യം പരിഗണിച്ചാണ് താന്‍ കളിയില്‍ നിന്നും പിന്മാറുന്നതെന്ന് നദാല്‍ ട്വിറ്ററില്‍ വ്യക്തമാക്കി. പിന്മാറ്റം എളുപ്പമുള്ള കാര്യമല്ലായിരുന്നുവെന്നും ശരീരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരിഗണിക്കുമ്പോള്‍ അതാണ് ശരിയായ തീരുമാനമെന്നും താരം പറയുന്നു. റോളണ്ട് ഗാരോസ്, വിംബിള്‍ഡണ്‍ എന്നിവ കഴിഞ്ഞ് 2 ആഴ്ചയേ ആയിട്ടുള്ളൂ. അത് തന്റെ ശരീരത്തിന് എളുപ്പമായിരുന്നില്ലെന്നും നദാല്‍ അഭിപ്രായപ്പെട്ടു.
ഫ്രഞ്ച് ഓപ്പണ്‍ സെമി ഫൈനലില്‍ ജോക്കോവിച്ചിനോട് പരാജയപ്പെട്ടാണ് നദാല്‍ പുറത്തായത്. സ്‌കോര്‍ 6-3,3-6,6-7,2-6