കള്ളപ്പണ കേസില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസുമായി സഹകരിക്കേണ്ടെന്ന് ബിജെപി തീരുമാനം. നോട്ടീസ് നല്‍കി ഹാജരാകാന്‍ ആവശ്യപ്പെട്ടാല്‍ അപ്പോള്‍ നിയമോപദേശം തേടാമെന്നും പാര്‍ട്ടി കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു.
കള്ളപ്പണക്കേസില്‍ സര്‍ക്കാര്‍ വേട്ടയാടുന്നു എന്നാണ് ബിജെപിയുടെ ആരോപണം. ഇതിനെതിരെ ഇന്ന് തിരുവനന്തപുരത്ത് കോര്‍കമ്മിറ്റി അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു.
ബിജെപി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനാണ് തീരുമാനമെങ്കില്‍ മുഖ്യമന്ത്രി അധികകാലം വീട്ടില്‍ കിടന്ന് ഉറങ്ങാമെന്ന് വിചാരിക്കേണ്ടെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
കേരളത്തില്‍ ജനാധിപത്യ ധ്വംസനമാണ് നടക്കുന്നതെന്നും ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി ബിജെപി നടത്തുന്ന സമരത്തിന് കേരള പൊതുസമൂഹം പിന്തുണക്കണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.