വിവാദങ്ങള്‍ ശക്തമാകുമ്പോഴും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ തിങ്കളാഴ്ച ദ്വീപ് സന്ദര്‍ശിക്കാനൊരുങ്ങുന്നു. അഗത്തിയിലെത്തുന്ന പ്രഫുല്‍ പട്ടേല്‍ ഒരാഴ്ച ദ്വീപില്‍ തങ്ങാനായാണ് എത്തുന്നത്. വിവിധ വകുപ്പുകളില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ ഉള്‍പ്പടെയുള്ളവ വിലയിരുത്തും.
വിവിധ പരിഷ്‌കാരങ്ങള്‍ എങ്ങനെ നടപ്പാക്കുന്നു എന്നതിലുള്ള ചര്‍ച്ചകളും പുതിയ ഇക്കോ ടൂറിസം പദ്ധതിയടക്കമുള്ളവയുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തും. അഡ്മിനിസ്‌ട്രേറ്ററുടെ സന്ദര്‍ശന വേളയില്‍ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ കര്‍ശന നിയന്ത്രണങ്ങളായിരിക്കും ഒരുക്കുക. 20ന് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങാനാണ് തീരുമാനം.