ജനസംഖ്യാ വർദ്ധനവ് തടയാൻ നിയമം വേണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ സിറോ അവർ നോട്ടീസ്. ബിജെപി എംപി ഹർനാഥ് സിംഗ് യാദവ് ആണ് നോട്ടീസ് നൽകിയത്. ഇക്കഴിഞ്ഞ സ്വതന്ത്ര ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി ഇക്കാര്യത്തെക്കുറിച്ച് സൂചന നൽകിയിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജനസംഖ്യാ വർദ്ധനവ് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി എംപി നോട്ടീസ് നൽകിയിരിക്കുന്നത്.
ദളിത് വിഭാഗത്തിനെതിരായ ആക്രമങ്ങൾ കൂടിവരികയാണെന്നും വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടും നോട്ടീസ് നൽകിയിട്ടുണ്ട്. ബിജെപി എംപി കിരോദി ലാൽ മീനയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.മാർച്ച് രണ്ടിനാണ് പാർലമെന്ററിൻറെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാമത്തെ സെഷൻ ആരംഭിച്ചത്. ഏപ്രിൽ മൂന്നിന് സമ്മേളനം അവസാനിക്കും