ഇടുക്കി ഇടമലക്കുടിയില്‍ ആദിവാസി യുവാവിന് വെടിയേറ്റു. ഇരുപ്പുകല്ലുകുടി സ്വദേശിയായ സുബ്രഹ്‌മണ്യനാണ്(38) വെടിയേറ്റത്.
നായാട്ടിനിറങ്ങിയ മഹേന്ദ്രന്‍ നാടന്‍ തോക്കുപയോഗിച്ച് അബദ്ധത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൃഗമാണെന്ന് കരുതി വെടിവെച്ചതാണെന്നാണ് മഹേന്ദ്രന്റെ മൊഴി. എന്നാല്‍ തോക്ക് എവിടെ നിന്ന് കിട്ടി എന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
സുബ്രഹ്‌മണ്യനെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.