HomeKeralaഐഷക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി

ഐഷക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി

ഐഷ സുല്‍ത്താനക്ക് പിന്തുണയുമായി ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി. മുതിര്‍ന്ന നേതാക്കളടക്കം 12 പേരാണ് രാജിവെച്ചത്. ദ്വീപിലെ ബിജെപി സംസ്ഥാന സെക്രട്ടറി അബ്ദുള്‍ ഹമീദ് അടക്കം ഇതില്‍ പെടുന്നു. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് യുവ സംവിധായിക ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് കേസെടുത്തത്.

124A, 153 B എന്നീ ദേശവിരുദ്ധ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഐഷ സുല്‍ത്താന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന് എതിരെ നടത്തിയ പരാമര്‍ശമാണ് പരാതിക്ക് അടിസ്ഥാനം. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ ബയോവെപ്പണ്‍ എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ബിജെപി ഐഷ സുല്‍ത്താനക്കെതിരെ പരാതി നല്‍കിയത്.

ആ വാക്ക് പ്രയോഗിച്ചത് പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണെന്നും പ്രഫുല്‍ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു ജൈവായുധം പോലെ തനിക്ക് തോന്നിയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ഐഷ വ്യക്തമാക്കിയിരുന്നു.

Most Popular

Recent Comments