കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ബിജെപി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തി. എല്ലാ വിഭാഗങ്ങളേയും ഒരുമിപ്പിക്കുന്നതില്‍ കെ സുരേന്ദ്രന്‍ പരാജയപ്പെട്ടെന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തിയത്.
തെരഞ്ഞെടുപ്പ് പരാജയത്തെക്കാളും മോശമായ സാഹചര്യമാണ് കേരളത്തിലെ ബിജപെിയുടെ ഇപ്പോഴത്തെ നിലയെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തി. സംസ്ഥാനത്തെ സംഘടനാപരമായ വിഷയങ്ങളില്‍ കടുത്ത അതൃപ്തിയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പങ്കുവെച്ചത്. മുതിര്‍ന്ന നേതാക്കളെ ഇത്രയും ശത്രുതയോടെ സമീപിക്കുന്ന രീതി ഒരു രാഷ്ട്രീയ നേതാവിനും യോജിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. കെ സുരേന്ദ്രന്‍ ഒരു ഗ്രൂപ്പിന്റെ നേതാവിനെ പോലെ പ്രവര്‍ത്തിച്ചതുപോലെ അതൃപ്തിയും ജെപി നദ്ദ വ്യക്തമാക്കി. സംസ്ഥാനത്തെ ബിജെപിയുടെ നേതാക്കളെ അടക്കം മുന്നോട്ട് കൊണ്ടു പോകാന്‍ ആവശ്യമായിട്ടുള്ള പദ്ധതി തയ്യാറാക്കാനും നദ്ദ ആവശ്യപ്പെട്ടു.
സുരേന്ദ്രനുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളില്‍ വ്യക്തിപരമായി ഒരു തരത്തിലും സംരക്ഷിക്കുമെന്ന ഉറപ്പും കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. മറിച്ച് സംസ്ഥാന ബിജെപി ഘടകത്തിന് പിന്തുണ നല്‍കാമെന്ന് മാത്രമാണ് നല്‍കിയിരിക്കുന്നത്.