HomeKeralaവി മുരളീധരന്‍ നാളെ വയനാട് സന്ദര്‍ശിക്കും

വി മുരളീധരന്‍ നാളെ വയനാട് സന്ദര്‍ശിക്കും

കേന്ദ്രമന്ത്രി വി മുരളീധരന്‍ നാളെ വയനാട് മുട്ടിലില്‍ മരംമുറില നടന്ന സ്ഥലം സന്ദര്‍ശിക്കും. വാഴവറ്റക്ക് സമീപം മരംമുറിച്ച കോളനി ഉള്‍പ്പടെയുള്ള സ്ഥലങ്ങളാണ് സന്ദര്‍ശിക്കുക. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കറിന് വി മുരളീധരന്‍ കത്ത് അയച്ചിരുന്നു.

നാളെ പകല്‍ പതിനൊന്ന് മണിയോടെയാണ് സന്ദര്‍ശനം നടത്തുക. മരംമുറി കേസില്‍ ബിജെപി സജീവമായി ഇടപെടുന്നതിന്റെ സൂചനകളാണ് വി മുരളീധരന്റെ നാളെ നടക്കുന്ന സന്ദര്‍ശനത്തോടെ വ്യക്തമാകുന്നത്. കേസില്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രകാശ് ജാവേദ്ക്കറിന് നല്‍കിയ കത്തില്‍ വി മുരളീധരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാഫിയകളെ സംരക്ഷിക്കുകയും അവര്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന സര്‍ക്കാറാണ് കേരളത്തിലേതെന്ന് വി മുരളീധരന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ത്തരം മരം വേട്ട സംഭവങ്ങള്‍ എല്ലാം ഇതിന്റെ ഭാഗമായി കേന്ദ്രം അന്വേഷിക്കും. മുട്ടിലിലെ കേസ് കൊടകര കുഴല്‍പ്പണ കേസില്‍ പ്രതിരോധത്തിലായ ബിജെപിയുടെ പ്രത്യാക്രമണമല്ലെന്നും വി മുരളീധരന്‍ പറഞ്ഞു.

Most Popular

Recent Comments