മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിക്കത്ത്. ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി ഓഫീസിലാണ് കത്ത് ലഭിച്ചത്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനേയും വധിക്കുമെന്നാണ് ഭീഷണി. റഹീമിന്റെ പേരിലാണ് കത്ത് വന്നിട്ടുളളത്.
“നിന്റെ നേതാവ് പിണറായിയെ ഞങ്ങള്‍ വെട്ടിക്കൊല്ലും. പോത്തിനെ അറക്കുന്നത് പോലെ. ചോരകണ്ട് മടുത്തവരാണ് ഞങ്ങള്‍. ഞങ്ങളോട് കളി വേണ്ട”. എന്നൊക്കെയാണ് കത്തില്‍ ഉള്ളത്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകളെ വിമര്‍ശിച്ചതിന്റെ പേരിലാണ് ഭീഷണി കത്ത് അയച്ചിട്ടുള്ളത്. റഹീമിനെ വീട്ടില്‍ക്കയറി വെട്ടിക്കൊല്ലുമെന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ അസഭ്യവര്‍ഷമുണ്ട്.