സംസ്ഥാനത്തെ നെല്ല് സംഭരണത്തില്‍ വീഴ്ച പറ്റിയെന്ന് സിഎജി

0

പൊതുമേഖല സ്ഥാപനങ്ങള്‍ കര്‍ഷകരില്‍ നിന്ന് ആവശ്യമായ അളവില്‍ നെല്ല് സംഭരിച്ചില്ലെന്ന് സിഎജി. സംസ്ഥാനത്തെ നെല്ല് സംസ്‌കരണ ശേഷി കാര്യമായി ഉപയോഗിച്ചില്ല. 21.85 കോടി രൂപക്ക് സ്ഥാപിച്ച നെല്ല് സംസ്‌കരണ ശേഷി ഉപയോഗിച്ചില്ലെന്നും സിഎജി വ്യക്തമാക്കി.

ഉത്പാദിപ്പിച്ച അരിയുടെ തുച്ഛമായ അളവ് മാത്രമാണ് വിതരണം ചെയ്തത്. ഇതുമൂലം നെല്ല് കര്‍ഷകര്‍ക്ക് ന്യായമായ വില കിട്ടിയില്ലെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. പൊതുവിതരണ കേന്ദ്രങ്ങളിലൂടെ ഉത്പാദിപ്പിച്ച അരിയുടെ കുറച്ച് അളവ് മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ.

കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ലക്‌സുകളുടെ നിര്‍മാണത്തില്‍ കാര്യക്ഷമത കാട്ടിയില്ല. ഇതുമൂലം കോംപ്ലക്‌സ് നിര്‍മാണം പൂര്‍ത്തിയാക്കാനും കാലതാമസം നേരിട്ടു. 2019 മാര്‍ച്ച് 31 വരെയുള്ള റിപ്പോര്‍ട്ടുകളാണ് സിഎജി നിയമസഭയില്‍ സമര്‍പ്പിച്ചത്.