HomeKeralaമരം വേട്ട കേസില്‍ ഇടപെട്ട് കേന്ദ്രം

മരം വേട്ട കേസില്‍ ഇടപെട്ട് കേന്ദ്രം

വയനാട് മുട്ടില്‍ മരം വേട്ട കേസില്‍ ഇടപെട്ട് കേന്ദ്രം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കര്‍ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി ഉണ്ടാകുമെന്ന് പ്രകാശ് ജാവേദ്കര്‍ അറിയിച്ചതായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

മുട്ടില്‍ മരം വേട്ട കേസില്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഡാലോചന നടന്നിട്ടുണ്ട് എന്നാണ് കേന്ദ്രം വന പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കറിന് നല്‍കിയ കത്തില്‍ വി മുരളീധരന്‍ പറയുന്നത്. വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. മാഫിയകളെ സംരക്ഷിക്കുകയും അവര്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ആരോപിച്ചു. സംസ്ഥാനത്തെ ഇത്തരം മരം വേട്ട സംഭവങ്ങള്‍ എല്ലാം ഇതിന്റെ ഭാഗമായി കേന്ദ്രം അന്വേഷിക്കും. മുട്ടില്‍ മരം വേട്ട സംഭവം കൊടകര കേസില്‍ പ്രതിരോധത്തിലായ ബിജെപിയുടെ പ്രത്യാക്രമണമല്ലെന്നും വി മുരളീധരന്‍ അഭിപ്രായപ്പെട്ടു.

Most Popular

Recent Comments