HomeKeralaജയിലുകളില്‍ കൂടുതല്‍ ചികിത്സ സംവിധാനം തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി

ജയിലുകളില്‍ കൂടുതല്‍ ചികിത്സ സംവിധാനം തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി

എല്ലാ സെന്‍ട്രല്‍ ജയിലുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭിക്കുന്ന ചികിത്സ സൗകര്യം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. തടവുകാരുടെ ചികിത്സ ഉറപ്പാക്കുന്നത് സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചുരുങ്ങിയത് രണ്ട് ഡോക്ടര്‍മാരെ നിയോഗിക്കും. ആവശ്യമെങ്കില്‍ അധിക തസ്തിക സൃഷ്ടിക്കും. എല്ലാ ജയിലുകളിലും ടെലിമെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തും. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ തടവുകാര്‍ക്ക് പ്രത്യേക ചികിത്സ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറി ഡോ വിപി ജോയ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസ്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, ജയില്‍ മേധാവി ഋഷി രാജ് സിംഗ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Most Popular

Recent Comments