കേരളത്തിലെ കോണ്‍ഗ്രസിനെ ഇനി കെ സുധാകരന്‍ നയിക്കും. ഒട്ടേറെ അഭ്യൂഹങ്ങള്‍ക്ക് അവസാനമായി കെ സുധാകരനെ കെപിസിസി പ്രസിഡണ്ടായി കോണ്‍ഗ്രസ് ഹൈക്കമാൻ്റ് പ്രഖ്യാപിച്ചു.
സുധാകരനെ നേരിട്ട് വിളിച്ച് രാഹുല്‍ഗാന്ധി ഇക്കാര്യം അറിയിച്ചു. നിരവധി സീനിയറും ജൂനിയറുമായ നേതാക്കളാണ് പ്രസിഡണ്ട് സ്ഥാനത്തിനായി രംഗത്തുണ്ടായിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും അടക്കം കൂടുതല്‍ പ്രവര്‍ത്തകര്‍ക്കും താല്‍പ്പര്യം കെ സുധാകരനോടായിരുന്നു.
കണ്ണൂരിലെ സിപിഎമ്മിനെ അതേ നാണയത്തില്‍ നേരിടുന്ന സുധാകരന്‍ യുവാക്കള്‍ക്കും ഹരമാണ്. ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നിലനില്‍ക്കണമെങ്കില്‍ അദ്ദേഹം തന്നെ വരണം എന്നായിരുന്നു ഹൈക്കമാൻ്റിൻ്റേയും നിലപാട്.
പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സുധാകരനെ രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ മുതിർന്ന നേതാക്കൾ അഭിനന്ദിച്ചു.