സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ വേണ്ടി പണം നല്‍കിയെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ബജിയടുക്ക പൊലീസ്. 171 B, 171 E വകുപ്പുകള്‍ പ്രകാരമാണ് കേസ്. സുനന്ദരയുടെ മൊഴി കൂടി ചേര്‍ത്ത് വിശദമായ റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കും. തട്ടിക്കൊണ്ട് പോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ കൂടി എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ക്കും. കേസില്‍ ബിജെപി പ്രാദേശിക നേതാക്കളേയും പ്രതി ചേര്‍ക്കും.
സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍ വാങ്ങാന്‍ കോഴ നല്‍കിയെന്ന ആരോപണത്തില്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കാസര്‍ഗോഡ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ബദിയടുക്ക പൊലീസിന്റെ നടപടി. കെ സുരേന്ദ്രന് പുറമെ രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരെയും കേസെടുക്കാനാണ് കോടതി അനുമതി നല്‍കിയത്. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥി വിവി രമേശന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരക്ക് ബിജെപി നേതാക്കള്‍ രണ്ടര ലക്ഷം രൂപയും ഫോണും നല്‍കിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണം നടത്തിയ ബദിയടുക്ക പൊലീസ് കെ സുന്ദരയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. പണം നല്‍കുന്നതിന് മുമ്പ് ബിജെപി നേതാക്കള്‍ തടങ്കലില്‍ വെച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും സുന്ദര മൊഴി നല്‍കിയിരുന്നു.