ഇന്ധന വിലക്കയറ്റം കേന്ദ്രം നിയന്ത്രിച്ചേ മതിയാകൂവെന്ന് നിതി ആയോഗ് ഉപാധ്യക്ഷന്‍

0

പെട്രോള്‍, ഡീസല്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് നിതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍. വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വില നിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്കാണെങ്കിലും സന്തുലിതമായ തീരുമാനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് പ്രതീക്ഷയെന്നും രാജീവ് കുമാര്‍ പറഞ്ഞു.

പണപ്പെരുപ്പം സര്‍ക്കാരിന് മുന്നിലെ വലിയ വെല്ലുവിളിയാണെങ്കിലും റിസര്‍വ് ബാങ്ക് ഇടപെടല്‍ പരിഹാരമാകും. സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ ഈ മാസം മുതല്‍ കണ്ട് തുടങ്ങും. വാക്‌സിനേഷന്‍ പൂര്‍ണമായാല്‍ ജനം ഭയമില്ലാതെ പുറത്തിറങ്ങും. ഉത്പാദന, കയറ്റുമതി പുരോഗതിയുണ്ടെന്നും രാജീവ് കുമാര്‍ പറഞ്ഞു.