നിയമസഭയില്‍ മോശം പരാമര്‍ശങ്ങളും അസഭ്യ പദപ്രയോഗങ്ങളും നടത്തുന്ന മന്ത്രി ഇ പി ജയരാജനെ സ്വഭാവം നന്നാക്കാനായി ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിക്ക് എതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കും. ഷാഫി പറമ്പില്‍ എംഎല്‍എയെ ഇന്നലെ ജയരാജന്‍ കള്ള റാസ്‌ക്കല്‍ എന്ന് വിളിച്ചിരുന്നു. എന്തും പറയാന്‍ നിയമസഭ ചന്തയാണോ എന്നും ചെന്നിത്തല ചോദിച്ചു.