HomeKeralaസുന്ദര്‍ലാല്‍ ബഹുഗുണ ഇല്ലാതെ ഇന്ന് ലോക പരിസ്ഥിതി ദിനം

സുന്ദര്‍ലാല്‍ ബഹുഗുണ ഇല്ലാതെ ഇന്ന് ലോക പരിസ്ഥിതി ദിനം

ഇന്ന് ലോക പരിസ്ഥിതി ദിനം. ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനമാണ് ഇത്തവണത്തെ പരിസ്ഥിതി സന്ദേശം. അടുത്തിടെ അന്തരിച്ച ലോക പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ ലാല്‍ ബഹുഗുണയുടെ ഓര്‍മ്മകളില്‍ കൂടിയാണ് ഇന്നത്തെ പരിസ്ഥിതി ദിനം കടന്ന് പോകുന്നത്. കരയും കടലും പുഴയും അസാധാരണമായി പെരുമാറുന്ന കാലഘട്ടത്തിലൂടെയാണ് നാമോരുത്തരുടേയും യാത്ര. കരയിടിയലും കടല്‍ കലികയറി വരുന്നതും നിത്യ കാഴ്ചയായി മാറി. കയ്യേറ്റത്തിലൂടെ ഒഴുക്ക് തെറ്റുന്ന പുഴയും കാണാതാകുന്ന കാടും എല്ലാം സംഭവിക്കുന്നത് നമ്മുടെ മാത്രം പിഴകൊണ്ടാണ്.

കഴിഞ്ഞ വര്‍ഷം മാത്രം 87 ശതമാനം തണ്ണീര്‍ത്തടങ്ങളാണ് നഷ്ടരപ്പെട്ടത്. മനുഷ്യന്റെ ഇടപെടല്‍ മൂലം മലീനീകരണം മാത്രമാണ് എങ്ങും. കൊവിഡ് കാലഘട്ടത്തില്‍ മനുഷ്യന് പുറത്തിറങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ പുഴയും കനാലുമെല്ലാം തെളിനീരുറവയായി ഒഴുകിയത് നാമെല്ലാം കണ്ടതാണ്. ഭൂമിയില്‍ താന്‍ മാത്രമല്ല ജീവിക്കുന്നതെന്ന ബോധം ഇനിയെങ്കിലും മനുഷ്യനുണ്ടാകണം. വികസന വഴികള്‍ പരിസ്ഥിതിയിലൂന്നിയാകണം. ഇത്തവണത്തെ സന്ദേശം പോലെ പരിസ്ഥിതിയുടെ മുറിവുണക്കാന്‍ നമുക്ക് സാധിക്കണം. 17 ദിവസങ്ങള്‍ മുമ്പ് മരണപ്പെട്ട സുന്ദര്‍ ലാല്‍ ബഹുഗുണയെ പോലെ നാമോരോരുത്തരുമാകണം. അദ്ദേഹത്തിന്റെ ജന്മാഭിലാഷം സഫലീകരിക്കണം. പരിസ്ഥിതിയുടെ സംരക്ഷകരായി നമുക്ക് മുന്നേറാം..

Most Popular

Recent Comments