സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാനായി ബിജെപി പണം നല്‍കിയെന്ന് ആരോപണം. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയാണ് ബിജെപി പണം നല്‍കിയെന്ന വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിരിക്കുന്നത്. 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും 2 ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നും കെ സുന്ദര മാധ്യമങ്ങളോട് വെളിപ്പെടുത്തി. നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതിന്റെ തലേന്നാണ് പണം കിട്ടിയത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ത്ഥിയായിട്ടാണ് കെ സുന്ദര നാമനിര്‍ദ്ദേളശ പത്രിക നല്‍കിയത്. എന്നാല്‍ പിന്നീടത് പിന്‍വലിക്കുകയും ചെയ്തു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്ന സമയത്ത് പ്രലോഭനങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നാണ് അന്ന് കെ സുന്ദര മാധ്യമങ്ങളോട് പറഞ്ഞത്. 2 ലക്ഷം രൂപ വീട്ടില്‍ അമ്മയുടെ കൈവശമാണ് ഏല്‍പ്പിച്ചതെന്നും സുന്ദര വെളിപ്പെടുത്തിയിട്ടുണ്ട്.