HomeKeralaനിരാഹാര സമരവുമായി സേവ് ലക്ഷദ്വീപ് ഫോറം

നിരാഹാര സമരവുമായി സേവ് ലക്ഷദ്വീപ് ഫോറം

അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ മുഴുവന്‍ ലക്ഷദ്വീപ് നിവാസികളേയും അണിനിരത്തി സേവ് ലക്ഷദ്വീപ് ഫോറം. തിങ്കളാഴ്ച നടക്കുന്ന നിരാഹാരസമരത്തില്‍ പരമാവധി പങ്കാളിത്തം ഉറപ്പാക്കാന്‍ പഞ്ചായത്തുകള്‍ ഉപകമ്മിറ്റികള്‍ രൂപീകരിച്ചു. ദ്വീപില്‍ നടപ്പാക്കുന്നത് കേന്ദ്രത്തിന്റെ മൂലധന താല്പര്യങ്ങളാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി ആരോപിച്ചു.

നിരാഹാര സമരം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കേന്ദ്രത്തില്‍ നിന്നോ അഡ്മിനിസ്‌ട്രേറ്ററില്‍ നിന്നോ അനുകൂല നിലപാട് കിട്ടുമെന്ന പ്രതീക്ഷ സേവ് ലക്ഷദ്വീപ് ഫോറം കൈവിട്ടിരുന്നില്ല. എന്നാല്‍ സമര തീയതിയടുത്തിട്ടും അധികൃതര്‍ക്ക് കുലുക്കമൊന്നുമില്ലാത്ത സാഹചര്യത്തില്‍ സമരപരിപാടികള്‍ തുടരാനാണ് ഫോറത്തിന്റെ തീരുമാനം.

ഇതനുസരിച്ച് വിവിധ ദ്വീപുകളില്‍ മുന്നൊരുക്കം തുടങ്ങി. അതെസമയം, ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്.ം പ്രഖ്യാപിച്ച് ഇന്ന് കൊച്ചിയിലെ അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസിനു മുന്നില്‍ വിവിധ പാര്‍ട്ടികളുടെ ധര്‍ണകള്‍ നടന്നു.

Most Popular

Recent Comments