HomeIndiaസ്പുട്‌നിക് വാക്‌സിന്‍ നിര്‍മിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

സ്പുട്‌നിക് വാക്‌സിന്‍ നിര്‍മിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

റഷ്യയുടെ കൊവിഡ് വാക്‌സിനായ സ്പുട്‌നിക് ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ). വാക്‌സിന്റെ കൂടുതല്‍ വിശകലനം, പരിശോധന, എന്നിവക്കുള്ള അനുമതി പൂണെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാക്‌സിന്‍ നിര്‍മാണ കേന്ദ്രവും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെയാണ് ഇതിനുവേണ്ടി അപേക്ഷ സമര്‍പ്പിച്ചത്. നിലവില്‍ ഡോ റെഡ്ഡീസ് ലാബോറട്ടറീസ് മാത്രമാണ് ഇന്ത്യയില്‍ സ്പുട്‌നിക് -V വാക്‌സിന്‍ നിര്‍മിക്കുന്നത്.

ഏപ്രില്‍ മുതല്‍ രാജ്യത്ത് സ്പുട്‌നിക് V വാക്‌സിന്‍ ഉപയോഗിച്ച് തുടങ്ങാനുള്ള അടിയന്തര അനുമതി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ നല്‍കിയിരുന്നു. അതിനിടെ ജൂണ്‍ മാസത്തില്‍ പത്ത് കോടി കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് നേരത്തെ തന്നെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. ചൊവാഴ്ച 30 ലക്ഷം ഡോസ് സ്പുട്‌നിക് V വാക്‌സിന്‍ ഹൈദരാബാദില്‍ എത്തിച്ചിരുന്നു.

Most Popular

Recent Comments